തിരിച്ചുപിടിക്കാം, സാമ്പത്തിക വളർച്ച
Mail This Article
ബജറ്റ് അടിമുടി നിക്ഷേപ കേന്ദ്രീകൃതം. റെയിൽവേ, ഭവന നിർമാണവും വാങ്ങലും, ചെറുകിട വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനുതകുന്ന പൊതുനിക്ഷേപങ്ങൾക്കു പ്രോൽസാഹനം നൽകിയിരിക്കുന്നത് ഇതിനു തെളിവാണ്. ഉപഭോഗത്തിലൂന്നിയുള്ള ഹ്രസ്വകാല വളർച്ചയ്ക്കല്ല മറിച്ച്, നിക്ഷേപങ്ങളിലൂന്നിയുള്ള സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കാണ് സർക്കാർ ഇടക്കാല മുൻഗണന നൽകുന്നതെന്നു തോന്നുന്നു.
കാർഷികരംഗത്ത് സംരംഭകരെ വളർത്തിയെടുക്കാനും പുതിയ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ രൂപീകരണത്തിനുമുള്ള നിർദേശങ്ങൾ കർഷകരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരാക്കും. വൻതോതിലുള്ള പൊതുനിക്ഷേപങ്ങൾ ലക്ഷ്യമിടുന്നതിൽ ബജറ്റ് ശ്രദ്ധയൂന്നിയതിനാൽ നികുതി നിർദേശങ്ങൾ മധ്യവർഗത്തെ നിരാശരാക്കും. വിനോദസഞ്ചാര മേഖലയ്ക്ക് ഊർജം പകരുന്ന സമഗ്രപാക്കേജിന്റെ അഭാവവും നിരാശപ്പെടുത്തുന്നതാണ്.
ഡോ. സ്ഥാണു ആർ. നായർ (അസോഷ്യേറ്റ് പ്രഫസർ, ഐഐഎം കോഴിക്കോട്)