ADVERTISEMENT

‘സർക്കാർ ഒരാനയാണ്. അതിനു വിശപ്പു മാ‌റണമെന്നേയുള്ളു, കരിമ്പിൻ കാടാകെ ചവിട്ടി മെതിക്കണമെന്നില്ല’. ബജറ്റ് പ്രസംഗത്തിനിടെ, സംഘകാല തമിഴ് സാഹിത്യമായ പുറനാനൂറിലെ കഥയോർമിപ്പിച്ചു ധനമന്ത്രി വ്യക്തമാക്കിയത് സർ‌ക്കാരിന്റെ നയവും സമീപനവും. തമിഴും സംസ‌്കൃതവും ഉറുദുവും ഹിന്ദിയും ഇംഗ്ലിഷും ചേർന്നൊഴുകിയ പ്ര‌സംഗത്തിൽ, മോദി ഭരണത്തെയും മുൻകാലത്തെയും ‘ആനയും ആടും’ ആക്കി രാഷ‌്ട്രീയ മുന ചേർക്കാനും ശ്രദ്ധിച്ചു. നികുതി വരുമാനം സംബന്ധിച്ച സർക്കാർ നയം പ്രഖ്യാപിക്കവേയാണു പുറ‌നാനൂറിലെ വരികൾ നിർമല ചൊല്ലിയത്. സർക്കാരിനു വേണ്ടതു നികുതി വരുമാനം മാത്രം, ആരുടെയും വ്യ‌വസായത്തിന്റെ തകർച്ചയല്ല.

തുടക്കം മൻസൂർ ഹഷ്മിയുടെ ഉറുദു കവിതയോടെയായിരുന്നു. ഉച്ചാരണം അത്ര മെച്ചമല്ല. തെറ്റുകളുണ്ടെങ്കിൽ മാപ്പാക്കണം എന്ന മുഖവുരയോടെ: ‘യകീൻ ഹേ തോ കോയി രാസ്താ നികൽതാഹേ.. ഹവാ കി ഓട് സേ ഭി ചരാഗ് ജൽതാ ഹേ’. ‘ആത്മവിശ്വാസമുണ്ടെങ്കിൽ, എങ്ങനെയും വഴി തെളിയും, കാറ്റിലും തിരി കെടാതെ നിന്നെന്നിരിക്കും’. ഭരണകർത്താവിനും ജനങ്ങൾക്കും ആത്മവിശ്വാസം പ്രധാനപ്പെട്ടതെന്ന് ഓർമിപ്പിക്കാനായിരുന്നു ഇത്. പിന്നാലെ വന്നതു ചാണക്യനീതി സൂത്രം. 'കാര്യപുരുഷ കരേ ന ലക്ഷ്യം സമ്പ്രദായതേ’. ഉറച്ച പരിശ്രമമുണ്ടെങ്കിൽ ലക്ഷ്യം കൈവരിക്കുമെന്നർഥം.

സ്ത്രീ ശാക്തീകരണ പ്രഖ്യാപനങ്ങൾക്കിടെ സ്വാമി വിവേകാനന്ദൻ ശ്രീരാമകൃഷ്ണ പരമഹംസർക്കെഴുതിയ കത്തിലെ വരികളും കടന്നുവന്നു. സ്ത്രീകളുടെ നില മെച്ചപ്പെടാതെ ലോകക്ഷേമം കൈവരിക്കില്ലെന്നായിരുന്നു ഓർമപ്പെടുത്തൽ. ഒരു പക്ഷിയും ഇന്നോളം ഒറ്റച്ചിറകിൽ പറന്നുപൊങ്ങിയ ചരിത്രമില്ലെന്ന് ഉദ്ധരണി. ഗാന്ധിജിയുടെയും 12–ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവും കന്നഡ കവിയുമായ ബസവേശ്വരയ‌ുടെയും സൂക്തങ്ങൾ നി‌ർമലയുടെ കന്നി ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com