ADVERTISEMENT

∙ ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. 

∙ വ്യക്തിഗത ആദായ നികുതി സർചാർജ് നിരക്കുകളിൽ മേൽത്തട്ടിൽ വർധന: 2 മുതൽ 5 കോടി വരെ നികുതി നൽകുന്നവർക്ക്: 3%. 5 കോടിയിൽ കൂടുതൽ നികുതി നൽകുന്നവർക്ക്: 7% 

∙ ഭവനവായ്പാ പലിശയുടെ നികുതി ഇളവ് 2 ലക്ഷത്തിൽ നിന്ന് 3.5 ലക്ഷം രൂപയാക്കി. (45 ലക്ഷം രൂപവരെ വിലയുള്ള, സ്വന്തം ഉപയോഗത്തിനുള്ള ആദ്യത്തെ വീടിനു മാത്രം. 2020 മാർച്ച് 31നകം എടുക്കുന്ന വായ്പകൾക്ക്) 

∙ ദേശീയ പെൻഷൻ പദ്ധതിയിൽനിന്ന് തുക പൂർണമായി പിൻവലിക്കുമ്പോഴോ പദ്ധതിയിൽനിന്നു പിന്മാറുമ്പോഴോ ലഭിക്കുന്ന 60% തുകയ്ക്കു നികുതി ഇളവ്. (നിലവിൽ 40%.) 

∙ ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ളവ വാങ്ങുമ്പോൾ ഈടാക്കുന്ന ഒരു ശതമാനം സ്രോതസ്സിൽനിന്നുള്ള നികുതി (ടിഡിഎസ്) കണക്കാക്കുമ്പോൾ ക്ലബ് അംഗത്വം, കാർ പാർക്കിങ് ഫീസ്, വെള്ളം– വൈദ്യുതി വില, അറ്റകുറ്റപ്പണികൾക്കുള്ള ഫീസ്, മുൻകൂർ നൽകുന്ന പണം തുടങ്ങിയവയും ഉൾപ്പെടുത്തണം. സെപ്റ്റംബർ 1 മുതൽ പ്രാബല്യം. 

∙ വ്യക്തികൾ ബാങ്ക് അക്കൗണ്ടിൽനിന്ന് വർഷത്തിൽ ഒരു കോടി രൂപയിൽ കൂടുതൽ പിൻവലിച്ചാൽ 2% നികുതി. (പോസ്റ്റ് ഓഫിസ്, സഹകരണ ബാങ്ക്, ബാങ്കിങ് കമ്പനി അക്കൗണ്ടുകൾക്കും ബാധകം. സെപ്റ്റംബർ 1 മുതൽ പ്രാബല്യം.) 

∙ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള വായ്പയുടെ പലിശയിൽ 1.5 ലക്ഷം രൂപയ്ക്ക് അധിക നികുതിയിളവ്. ഇതോടെ, ആകെ ആനുകൂല്യം 2.5 ലക്ഷം രൂപയോളമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com