ADVERTISEMENT

കൊച്ചി ∙ ഓഹരികൾക്കു പ്രതികൂലം എന്നു പറയാവുന്ന കാര്യമായ നിർദേശങ്ങളൊന്നും ബജറ്റിൽ ഇല്ലാതിരുന്നിട്ടും വിപണിയിൽ വൻ ഇടിവ്. സെൻസെക്സിൽ 394.67 പോയിന്റും നിഫ്റ്റിയിൽ 135.60 പോയിന്റുമാണു നഷ്ടമായത്. ബജറ്റ് പ്രസംഗത്തിനു തൊട്ടുമുൻപ് 40,032.41 പോയിന്റ് വരെ ഉയരത്തിലായിരുന്ന സെൻസെക്സ് വ്യാപാരാവസാനം എത്തിനിന്നതു 39,513.39 പോയിന്റിൽ. നിഫ്റ്റിയുടെ ക്ലോസിങ് നിരക്ക് 11,811.15 പോയിന്റ്. മുൻ ദിവസത്തെ അപേക്ഷിച്ചു സെൻസെക്സിൽ 0.99 ശതമാനവും നിഫ്റ്റിയിൽ 1.14 ശതമാനവുമാണു നഷ്ടം.

ഉയർന്ന ആസ്തി മൂല്യമുള്ള വ്യക്തികളിൽ (എച്ച്എൻഐ) നിന്ന് ഈടാക്കുന്ന ആദായനികുതിയിന്മേലുള്ള സർചാർജ് കുത്തനെ വർധിപ്പിച്ചതാണ് ഓഹരി വിപണിയിലെ കനത്ത ഇടിവിനു പ്രധാന കാരണമെന്നു വിലയിരുത്തപ്പെടുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ പൊതുപങ്കാളിത്തം വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശമാണു വിപണിയെ നിരാശപ്പെടുത്തിയ മറ്റൊരു കാരണം. നിർദേശം പ്രാവർത്തികമായാൽ പണലഭ്യതയിലെ കടുത്ത ക്ഷാമം വിപണിക്കു ദോഷം ചെയ്യുമെന്നാണ് അനുമാനം. ഈ കാരണങ്ങൾക്കു പുറമേ, ലാഭമെടുത്തു പിന്മാറാൻ ഊഹക്കച്ചവടക്കാർ തിരക്കു കൂട്ടിയതും വിപണിയെ ദുർബലമാക്കി.

അതേസമയം, പുനർമൂലധനവൽക്കരണത്തിന് 70,000 കോടി രൂപ അനുവദിക്കാനുള്ള ബജറ്റ് നിർദേശം പൊതുമേഖലയിലെ ഓഹരികളുടെ വില മെച്ചപ്പെടുത്താനാണു സഹായകമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com