ഒറ്റ കാർഡിൽ രാജ്യം ചുറ്റാം!
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവം തീർക്കാൻ ‘നാഷനൽ ട്രാൻസ്പോർട്ട് കാർഡ്.’ ദേശീയ ഗതാഗത നയത്തിന്റെ ഭാഗമായി, മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ ‘നാഷനൽ കോമൺ മൊബിലിറ്റി കാർഡ്’ (എൻസിഎംസി) അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു സംവിധാനം രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നതെന്നു മന്ത്രി നിർമല സീതാരാമൻ ബജറ്റിൽ വ്യക്തമാക്കി. രാജ്യത്തുടനീളം റോഡ്, റെയിൽ യാത്രയ്ക്ക് ഈ കാർഡുകൾ ഉപയോഗിക്കാനാകും.
∙ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കു പുറമേ പ്രീപെയ്ഡ് കാർഡ് രൂപത്തിലും ഇതു ലഭിക്കും
∙ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റുപേ കാർഡുകളാകും ഇവ. രാജ്യത്തെ 25 പ്രധാന ബാങ്കുകളിലൂടെ വാങ്ങാം.
∙ മെട്രോ, ബസ്, സബേർബൻ ട്രെയിനുകൾ, ടോൾ കേന്ദ്രങ്ങൾ, പാർക്കിങ് എന്നിവയ്ക്കെല്ലാം ഈ കാർഡ് ഉപയോഗിക്കാം. ഷോപ്പിങ്ങിനും ഉപയോഗിക്കാം. പണം പിൻവലിക്കാനും സൗകര്യമുണ്ടാകും.
∙ ഇടപാടുകൾക്കു കുറഞ്ഞ സർവീസ് ചാർജ് മാത്രം. ക്യാഷ് ബാക്ക് സൗകര്യവും.
∙ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘സ്വാഗത്’ ഓട്ടമാറ്റിക് ഫെയർ കലക്‌ഷൻ (എഎഫ്സി) ഗേറ്റിൽ ഇതുപയോഗിക്കാം. മെട്രോകളിലേതുപോലെ പ്രവേശന ഗേറ്റുകളോ കാർഡ് റീഡറുകളോ ആയിരിക്കും ഉപയോഗിക്കുക.