ADVERTISEMENT

ന്യൂഡൽഹി ∙ ഗാന്ധിജിയുടെ ആശയങ്ങളുടെ പിന്തുടർച്ചയ്ക്കു പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ച് ബിജെപിയുടെ നേതൃത്വത്തിൽ ഗാന്ധി സങ്കൽപ് യാത്ര. കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ അണിനിരത്തി ഡൽഹിയിൽ തുടക്കമിട്ട യാത്ര വരും ദിവസങ്ങളിലും തുടരും. ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കണമെന്ന് അമിത് ഷാ ആഹ്വാനം ചെയ്തു. ഗാന്ധി പറഞ്ഞതു പ്രകാരം ശുചീകരണം ഒരു ജനകീയ മുന്നേറ്റമാക്കാൻ ആദ്യമായി മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് അമിത് ഷാ പറ‍ഞ്ഞു.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, ഡോ. ഹർഷ് വർധൻ, ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരും അമിത് ഷായ്ക്കൊപ്പം ഗാന്ധി സങ്കൽപ് യാത്രയ്ക്കു നേതൃത്വം നൽകി. മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ബിജെപി ഗാന്ധി സങ്കൽപ് യാത്രകൾ നടത്തി. പാർട്ടി എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ 15 ദിവസത്തിനകം പദയാത്ര നടത്തണമെന്നാണു നിർദേശം. 4 മാസം നീളുന്ന ഗാന്ധിയൻ ആശയപ്രചാരണത്തിനും അമിത് ഷാ ആഹ്വാനം ചെയ്തിട്ടുണ്ട്. ശുചിത്വം, ലാളിത്യം, ഖാദി ഉപയോഗം, അഹിംസ എന്നിവയിൽ ഊന്നിയാവും ആശയ പ്രചാരണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com