ADVERTISEMENT

ന്യൂഡൽഹി ∙ തോക്കിൻമുനയിൽ വിളറി വെളുത്ത രാപകലുകളുടെ ആശങ്കയൊഴിഞ്ഞ്, 20 വർഷം മുൻപ് ഇതേ ദിവസം ഇന്ത്യ ആശ്വാസത്തിന്റെ നെടുവീ‍ർപ്പിട്ടു. രാജ്യം കണ്ട ഏറ്റവും ഭയാനകമായ വിമാനറാഞ്ചലിനു തിരശ്ശീല വീണത് 1999 ഡിസംബർ 31 നാണ്. 

കഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐസി- 814 എയർബസ് എ 300 വിമാനം തോക്കുധാരികളായ 5 പാകിസ്ഥാൻകാർ റാഞ്ചിയെടുത്തു പലവട്ടം തിരിച്ചുവിട്ട് ഒടുവിൽ കാണ്ഡഹാറിലേക്കു കൊണ്ടുപോയത് 1999 ഡിസംബർ 24ന്.

ഇന്ത്യയിൽ ജയിലിലുള്ള 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിലപേശിയ റാഞ്ചികൾക്കു മുന്നിൽ ഒടുവിൽ സർക്കാർ കീഴടങ്ങി. രാജ്യാന്തര ഭീകരരായ മസൂദ് അസ്ഹറും ഒമർ ഷെയ്ഖും ഉൾപ്പെടെ 3 പേരെ കൈമാറേണ്ടി വന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com