ADVERTISEMENT

ന്യൂഡൽഹി ∙ ഡിഫൻസ് ഇന്റിലിജൻസ് ഏജൻസി ഡയറക്ടർ ജനറലായി ലഫ്. ജനറൽ കെ.ജെ.എസ്. ധില്ലനെ നിയമിച്ചു. കശ്മീരിൽ കരസേനയുടെ 15–ാം കോർ കമാൻഡറായിരുന്നു. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഇന്റിലിജൻസ്) ഉപ മേധാവിയുടെ ചുമതലയും അദ്ദേഹം വഹിക്കും. സംയുക്ത സേനാ മേധാവിക്കു കീഴിലുള്ളതാണ് ഡിഫൻസ് ഇന്റിലിജൻസ് ഏജൻസി. കര, നാവിക, വ്യോമ സേനകൾക്കുള്ള രഹസ്യ വിവരശേഖരണമാണ് മുഖ്യ ദൗത്യം.

കശ്മീരിൽ കമാൻഡറായി കഴിഞ്ഞ വർഷം ധില്ലൻ ചുമതലയേറ്റതിനു പിന്നാലെയായിരുന്നു പുൽവാമയിലെ ഭീകരാക്രമണം. തുടർന്ന് സേനാ നടപടിയിൽ ഒട്ടേറെ ഭീകരരെ വധിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ഭീകര സംഘടനകളിൽ ചേർന്ന യുവാക്കളെ അതിൽ നിന്നു പിന്തിരിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു. അമ്മമാരെ കൊണ്ട് സംസാരിപ്പിച്ച് യുവാക്കളെ പിന്തിരിപ്പിച്ച ‘ഓപ്പറേഷൻ മാ’ പദ്ധതിയിലൂടെ 50 പേർ കുടുംബങ്ങളിൽ തിരികെയെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com