ADVERTISEMENT

ന്യൂഡൽഹി ∙ കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ, കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കു നൽകുന്ന ക്യുആർ കോഡ് സർട്ടിഫിക്കറ്റിൽ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം ഒഴിവാക്കി. വോട്ടർമാരെ ഇതു സ്വാധീനിക്കുമെന്ന പരാതി വ്യാപകമായതിനെ തുടർന്നാണിത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണു തിരഞ്ഞെടുപ്പു നടക്കുന്ന സ്ഥലങ്ങളിലെ സർട്ടിഫിക്കറ്റിൽ നിന്നു ഫോട്ടോ ഒഴിവാക്കിയകാര്യം ആരോഗ്യമന്ത്രാലയം അറിയിച്ചത്.

English Summary: Modi's Photo on COVID-19 Vaccine Certificates to Be Removed in Poll-bound States

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com