അംബാനി കേസ്: സ്ഫോടകവസ്തു വച്ചത് വാസെയുടെ ഡ്രൈവർ
Mail This Article
×
മുംബൈ ∙ സ്‌ഫോടകവസ്തുക്കൾ വച്ച കാർ മുകേഷ് അംബാനിയുടെ വസതിക്കു മുൻപിൽ എത്തിച്ചത്, അറസ്റ്റിലായ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ ഡ്രൈവർ ആണെന്ന് എൻഐഎ വെളിപ്പെടുത്തി.
മറ്റൊരു കാറിൽ വാസെ ഈ കാറിനെ പിന്തുടർന്നിരുന്നു. സ്ഫോടകവസ്തുക്കൾ വച്ച കാറിന്റെ ഉടമയായ മൻസുഖ് ഹിരണിനെ താനെ കടലിടുക്കിൽ മരിച്ച നിലയിൽ പിന്നീട് കണ്ടെത്തിയിരുന്നു. ഹിരണിന്റെ മരണത്തിനു പിന്നിലും വാസെയാണെന്നാണ് എൻഐഎ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ആസ്ഥാനത്തെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Ambani Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.