ADVERTISEMENT

ചെന്നൈ ∙ കോവിഡ് ബാധിച്ചു കഴിഞ്ഞ വർഷം മരിച്ച ഡോ.സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം പുറത്തെടുത്തു ഭൗതികാവശിഷ്ടങ്ങൾ കിൽപോക് സെമിത്തേരിയിൽ സംസ്കരിക്കണമെന്നു മദ്രാസ് ഹൈക്കോടതി ചെന്നൈ കോർപറേഷനു നിർദേശം നൽകി. 

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ മരിച്ച ഡോ. സൈമണിന്റെ മൃതദേഹം കിൽപോക് സെമിത്തേരിയിൽ സംസ്കരിക്കുന്നതു നാട്ടുകാർ എതിർക്കുകയായിരുന്നു. ചടങ്ങിനെത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും ആക്രമിക്കുകയും ചെയ്തു. തുടർന്നു വേളങ്ങാട് ശ്മശാനത്തിൽ തിരക്കിട്ടു സംസ്കാരം നടത്തി. 

ഭർത്താവിന്റെ ഭൗതികാവശിഷ്ടം കിൽപോക് സെമിത്തേരിയിൽ അടക്കം ചെയ്യാൻ അനുമതി തേടി സൈമണിന്റെ ഭാര്യ ആനന്ദിയാണു ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ആനന്ദി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയെ കണ്ടിരുന്നു. മുഖ്യമന്ത്രി ചെന്നൈ കോർപറേഷന്റെ പരിഗണനയ്ക്കു വിട്ടു. എന്നാൽ കോർപറേഷൻ എതിർത്തതിനെ തുടർന്നാണു കോടതിയെ സമീപിച്ചത്.

English Summary: Doctor covid death funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com