ADVERTISEMENT

ന്യൂഡൽഹി ∙ 45 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും കോവിഡ് വാക്സീൻ ലഭ്യമാക്കാനുള്ള ദൗത്യത്തിന് ഇന്നു തുടക്കം. 1977 ജനുവരി ഒന്നിനു മുൻപു ജനിച്ചവർക്കു വാക്സീൻ സ്വീകരിക്കാം.

∙ ‘കോവിൻ’ പോർട്ടൽ, ആരോഗ്യസേതു എന്നിവയിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്തു വാക്സീൻ സ്വീകരിക്കാം. വാക്സീൻ വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും റജിസ്റ്റർ ചെയ്യാം (3 മണിക്കു ശേഷം)

∙ സർക്കാർ ആശുപത്രികളിൽ സൗജന്യവും സ്വകാര്യ ആശുപത്രികളിൽ 250 രൂപയുമാണു വില.

∙ കോവിഷീൽഡ് രണ്ടാം ഡോസ് 4 മുതൽ 8 ആഴ്ചയ്ക്കുള്ളിൽ സ്വീകരിച്ചാൽ മതിയാകും. കോവാക്സീനാണെങ്കിൽ രണ്ടാം ഡോസ് 4 മുതൽ 6 ആഴ്ചയ്ക്കുള്ളിൽ സ്വീകരിക്കാം.

∙ പിൻകോഡ് ഉപയോഗിച്ച് ഏറ്റവുമടുത്ത വാക്സീൻ വിതരണ കേന്ദ്രം കണ്ടെത്താൻ കഴിയും. രണ്ടാം ഡോസിനായി നേരത്തേ നിശ്ചയിച്ച ദിവസം മാറ്റാനാകും.

∙ വാക്സീൻ സ്വീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് രണ്ടാം ഡോസിനു ശേഷം ലഭിക്കും. കിട്ടിയില്ലെങ്കിൽ 1075 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം.

∙ കോവിൻ പോർട്ടൽ വഴി വാക്സീനെടുക്കാൻ റജിസ്റ്റർ ചെയ്യുന്നവർ സ്വകാര്യ ആശുപത്രികളിലും മറ്റും പ്രത്യേക അപ്പോയ്ൻമെന്റ് എടുക്കേണ്ടതില്ല. 

അരലക്ഷം പേർക്ക് കൂടി കോവിഡ്

ന്യൂഡൽഹി ∙ തുടർച്ചയായി ആറാം ദിവസവും രാജ്യത്ത് അരലക്ഷത്തിൽപരം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം– 27,918. ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത് 354 മരണം.

English Summary: Covid vaccination for people above 45 years of age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com