ADVERTISEMENT

അഹമ്മദാബാദ് ∙ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽനിന്നു ഐപിഎസ് ഉദ്യോഗസ്ഥൻ ജി.എൽ. സിംഗാൾ, റിട്ട. ഡിവൈഎസ്പി തരുൺ ബറോത്ത്, എസ്ഐ അനജു ചൗധരി എന്നിവരെ സിബിഐ പ്രത്യേക കോടതി ഒഴിവാക്കി. 3 ഉദ്യോഗസ്ഥരും ഔദ്യോഗിക ചുമതലകൾ നിറവേറ്റുക മാത്രമാണു ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.

ഉദ്യോഗസ്ഥരെ അനുകൂലിച്ചുള്ള നിലപാടാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചതെന്നും കൊല്ലപ്പെട്ടവർ ഭീകരർ അല്ലെന്നു തെളിയിക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.സംഭവം നടക്കുമ്പോൾ 3 പേരും സർക്കാർ ഉദ്യോഗസ്ഥർ ആയനതിനാൽ സർക്കാരിന്റെ അനുമതി വാങ്ങി പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകണമെന്നു 2020 ഒക്ടോബറിൽ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഗുജറാത്ത് സർക്കാർ അനുമതി നിരസിച്ചതു കഴിഞ്ഞമാസം 20 നു സിബിഐ കോടതിയെ അറിയിച്ചു.

Singal-and-Baroth-JPG
ജി.എൽ. സിംഗാൾ, തരുൺ ബറോത്ത്

പ്രോസിക്യൂഷൻ നടപടികൾക്കു സിബിഐക്കു സർക്കാർ അനുമതി നൽകാത്തതിനെ തുടർന്നു കേസിലെ മറ്റു പ്രതികളായിരുന്ന ഡി.ജി. വൻസാര, എൻ.കെ. അമിൻ എന്നീ മുൻ പൊലീസുകാർക്കെതിരെയുള്ള കേസും അവസാനിപ്പിച്ചിരുന്നു.

ഇതു ചൂണ്ടിക്കാട്ടിയാണ് 3 പ്രതികൾ കോടതിയെ സമീപിച്ചത്.2004 ജൂൺ 15നു ഇസ്രത്ത് ജഹാൻ (19), മലയാളിയായ പ്രാണേഷ്കുമാർ പിള്ള എന്നിവരടക്കം 4 പേരെ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ചു എന്നാണു കേസ്. 

English Summary: Israth Jahan case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com