ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 130–ാം ജന്മവാർഷികം ഇന്ന്. 1891 ഏപ്രിൽ 14ന് മധ്യപ്രദേശിലാണ് അദ്ദേഹത്തിന്റെ ജനനം. 

ജീവിതത്തിലുടനീളം അസാധാരണവും ബഹുമുഖവുമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയായിരുന്നു ഡോ. അംബേദ്കർ എന്ന് ജയന്തി ആശംസകൾ നേർന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുസ്മരിച്ചു. 

ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ നില മെച്ചപ്പെടുത്താനും അവർക്കിടയിൽ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അംബേദ്കറുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ രാഷ്ട്രപതി അഭ്യർഥിച്ചു. 

അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിൽ ഇന്ന് ബുദ്ധവന്ദനം ഉൾപ്പെടെ വിവിധ പരിപാടികൾ നടക്കുമെങ്കിലും കോവിഡ് പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുണ്ടാവുമെന്ന് അംബേദ്കർ സ്മാരക സമിതി അറിയിച്ചു. ഇന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary: Ambedkar birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com