ADVERTISEMENT

ഭോപാൽ ∙ ദിവസേന ഗോമൂത്രം സേവിക്കുന്നതിനാൽ തനിക്ക് കോവിഡ് ബാധിച്ചില്ലെന്ന അവകാശവാദവുമായി എംപി പ്രഞ്ജാ സിങ് താക്കൂർ. ഭോപാലിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സമർപ്പിക്കുന്ന ചടങ്ങിലാണ് ബിജെപി എംപിയുടെ വിവാദ പരാമർശം. 

നാടൻ പശുവിന്റെ മൂത്രം കുറുക്കിയത് ശ്വാസകോശ അസുഖങ്ങൾ ഇല്ലാതാക്കാൻ പ്രയോജനകരമാണെന്നും പലവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന തനിക്ക് ഇതു പതിവായി സേവിക്കുന്നതിനാൽ മറ്റു മരുന്നുകൾ വേണ്ടിവരാറില്ലെന്നും അവർ അവകാശപ്പെട്ടു. ആൽ, തുളസി പോലുള്ള മരങ്ങൾ നട്ടാൽ ഓക്സിജൻ വേറെ തേടേണ്ടതില്ലെന്നും ഭോപാലിൽ ഇത്തരം ഒരു കോടി മരങ്ങൾ നടുമെന്നും പ്രഖ്യാപിച്ചു.

English Summary: I drink cow urine every day: BJP MP Pragya Thakur

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com