ADVERTISEMENT

മുംബൈ ∙ മേനെ പ്യാർ കിയ, ഹം ആപ്‌കെ ഹൈ കോൻ തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് ഈണം പകർന്ന പ്രമുഖ സംഗീത സംവിധായകൻ രാംലക്ഷ്മൺ എന്നറിയപ്പെട്ടിരുന്ന വിജയ് പാട്ടീൽ (78) നാഗ്പുരിലെ വസതിയിൽ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് മരണം.

സുരേന്ദ്ര എന്ന സംഗീത സംവിധായകനൊപ്പം രാം ലക്ഷ്മൺ എന്ന പേരിലാണു പ്രവർത്തിച്ചിരുന്നത്. രാം എന്നതു സുരേന്ദ്രയും ലക്ഷ്മൺ എന്നത് വിജയ് പാട്ടീലുമായിരുന്നു. എന്നാൽ, 1976ൽ പങ്കാളിയുടെ മരണശേഷവും രാം ലക്ഷ്മൺ എന്ന പേര് വിജയ് പാട്ടീൽ തുടരുകയായിരുന്നു.

നാലു പതിറ്റണ്ടോളം ചലച്ചിത്ര സംഗീതലോകത്ത് സജീവമായിരുന്ന അദ്ദേഹം എൺപതുകളിലും തൊണ്ണൂറുകളിലും ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ചു. ദിൽ ദീവാന, ദിദി ദേരാ ദേവർ ദിവാന തുടങ്ങിയ അനശ്വര ഗാനങ്ങൾ അദ്ദേഹം ഇൗണം നൽകിയവയാണ്. ഏജന്റ് വിനോദ്, തരാന, ഹംസേ ബഡ്കർ കോൻ തുടങ്ങി നൂറ്റൻപതിലേറെ സിനിമകൾക്ക് സംഗീതം പകർന്നു. ബോളിവുഡിനു പുറമെ മറാഠി, ഭോജ്പുരി സിനിമാസംഗീത രംഗത്തും സജീവമായിരുന്നു.

1942 സെപ്റ്റംബർ 16ന് നാഗ്പുരിലാണു ജനനം. പിതാവ്, അമ്മാവൻ എന്നിവരിൽ നിന്നു പ്രാഥമിക സംഗീത പഠനത്തിനു ശേഷം വിദഗ്ധപരിശീലനം നേടി. 1974ൽ ചലച്ചിത്രകാരനും നടനുമായ ദാദാ കോൺകെയുടെ പാണ്ഡു ഹവാൽദാർ എന്ന മറാഠി ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്.

English Summary: Music director Ram Lakshman passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com