ADVERTISEMENT

ന്യൂഡൽഹി ∙ ജൂനിയർ ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുസ്തിതാരം ഒളിംപ്യൻ സുശീൽകുമാറിനെ റെയിൽവേ സസ്പെൻഡ് ചെയ്യും. ഉത്തര റെയിൽവേയിൽ സീനിയർ കൊമേഴ്സ്യൽ മാനേജരായ സുശീൽ ഡപ്യൂട്ടേഷനിൽ ഡൽഹി സർക്കാരിന്റെ സ്പെഷൽ സ്പോർട്സ് ഓഫിസറായി പ്രവർത്തിച്ചുവരികയായിരുന്നു.

കൊലപാതകം നടന്ന ഛത്രസാൽ സ്റ്റേഡിയത്തിൽ തന്നെയാണ് സുശീലിന്റെ ഓഫിസും.സുശീലിനെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സസ്പെൻഷൻ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും റെയിൽവേ വക്താവ് പറഞ്ഞു.

സാഗർ ധൻകടിന്റെ കൊലപാതകത്തിൽ കലാശിച്ച തർക്കത്തിനു കാരണം റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. സുശീലിനൊപ്പമുണ്ടായിരുന്നവരിൽ ചിലർ ഇപ്പോൾ ജയിലിലുള്ള ഒരു അധോലോക നേതാവിന്റെ കൂട്ടത്തിലുള്ളവരായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

English Summary: Railway to suspend Sushil Kumar in murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com