2015ലെ വെടിവയ്പ്: പ്രകാശ് സിങ് ബാദലിനെ എസ്ഐടി ചോദ്യം ചെയ്യും
Mail This Article
ചണ്ഡിഗഡ് ∙ പഞ്ചാബിലെ കോടക്പുരിൽ 2015ലെ പൊലീസ് വെടിവയ്പിൽ 2 പേർ മരിച്ച സംഭവത്തിൽ നേരിട്ടു ഹാജരായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിങ് ബാദലിന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നോട്ടിസ് നൽകി. ഈ മാസം 16ന് എത്താനാണ് 90 വയസ്സ് പിന്നിട്ട ബാദലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ബാദലിനെ 2018ലും എസ്ഐടി ചോദ്യം ചെയ്തിരുന്നു. ബാദലിന് ക്ലീൻചിറ്റ് നൽകി ആദ്യ സംഘം നൽകിയ റിപ്പോർട്ട് തള്ളിയ ഹൈക്കോടതിയാണു പുതിയ അന്വേഷണത്തിന് ഏപ്രിലിൽ ഉത്തരവിട്ടത്. തുടർന്ന് എഡിജിപി എൽ.കെ. യാദവിന്റെ നേതൃത്വത്തിൽ ഈ മാസം 7ന് പുതിയ സംഘം രൂപീകരിച്ചു. നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ബാദൽ പറഞ്ഞു. അന്വേഷണത്തോടു സഹകരിക്കുമെന്ന് ശിരോമണി അകാലിദൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശരിയായ ദിശയിലുള്ള നീക്കമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
English Summary: SIT to interrogate Parkash Singh Badal