ADVERTISEMENT

ന്യൂഡൽഹി ∙ ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ ഒളിംപ്യൻ സുശീൽ കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 9 വരെ നീട്ടി. 14 ദിവസത്തെ കസ്റ്റഡിയിലായിരുന്നു വിട്ടിരുന്നത്. സുശീലിനെ മണ്ടോളിയിൽനിന്നു തിഹാർ ജയിലിലേക്കു മാറ്റി. ഹാജരാക്കാൻ കൊണ്ടുവന്ന സുശീലിനൊപ്പം ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്തതു വിവാദമായിട്ടുണ്ട്.

പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും. ഗുസ്തിയിൽ ഒളിംപിക്‌സിലടക്കം മെഡലുകൾ നേടിയ താരം മേയ് 4നു ഛത്രസാൽ സ്റ്റേഡിയത്തിൽ സാഗർ ധൻകട് എന്ന താരം മർദനമേറ്റു മരിച്ച കേസിലാണ് അറസ്റ്റിലായത്.

English Summary: Suseel Kumar custody extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com