വാക്പോരും വിവാദങ്ങളും, തീരഥ് സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത് തെറ്റ്; തിരുത്തി ബിജെപി
Mail This Article
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ തീരഥ് സിങ് റാവത്തിനെ മുഖ്യമന്ത്രിയാക്കാമെന്ന തിടുക്കത്തിലുള്ള തീരുമാനം തെറ്റിപ്പോയെന്നു സമ്മതിക്കുകയാണ് 4 മാസത്തിനകം മറ്റൊരാളെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ബിജെപി ചെയ്യുന്നത്. സംസ്ഥാന പാർട്ടിയിലെ വിഭാഗീയത ഒഴിവാകുമെന്നും അത് തിരഞ്ഞെടുപ്പിനെ നേരിടുന്നതിനു കരുത്താകുമെന്നുമായിരുന്നു ബിജെപിയുടെ പ്രതീക്ഷ.
എന്നാൽ, വിഭാഗീയത ഒഴിവായില്ലെന്നു മാത്രമല്ല, തീരഥ് സിങ്ങിന്റെ സമീപനരീതി സ്ഥിതി വഷളാകാൻ കാരണമാവുകയും ചെയ്തുവെന്നാണു പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അടുത്തിടെയായി തീരഥ് സിങ്ങും മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും തമ്മിൽ വാക്പോര് പതിവായിരുന്നു.
പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതിനെക്കുറിച്ചുൾപ്പെടെ, തീരഥ് സിങ് നടത്തിയ പ്രസ്താവനകൾ പലതും വിവാദവുമായി.
English Summary: Controversies and conflicts, problems led Tirath Singh to resign