ADVERTISEMENT

മുംബൈ ∙ കനത്ത മഴയിൽ 3 അപകടങ്ങളിലായി മുംബൈയിൽ 25 പേർ മരിച്ചു. ചെമ്പൂരിൽ 17 പേരും, വിക്രോളിയിൽ 7 പേരും, ഭാണ്ഡുപിൽ 16 വയസ്സുകാരനുമാണു മരിച്ചത്.

ചെമ്പൂർ ഭാരത്‌നഗറിൽ കുടിലുകൾക്കു മുകളിൽ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടമുണ്ടായത്. ആളുകൾ ഉറക്കത്തിലായിരുന്നത് മരണസംഖ്യ കൂടാൻ കാരണമായി. പരുക്കേറ്റ 7 പേരെ രാജാവാഡി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിക്രോളിയിൽ മണ്ണിടിച്ചിലിൽ 6 കുടിലുകൾ തകർന്നാണ് 7 പേർ മരിച്ചത്. പുലർച്ചെ 2.30നാണ് അപകടം. 2 പേർക്കു പരുക്കേറ്റു. ഭാണ്ഡുപിൽ വനംവകുപ്പിന്റെ മതിലിടിഞ്ഞാണ് 16 വയസ്സുകാരൻ മരിച്ചത്.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി 5 ലക്ഷം രൂപ വീതവും പ്രധാനമന്ത്രി 2 ലക്ഷം രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് മഹാരാഷ്ട്ര സർക്കാർ വഹിക്കും.

മുംബൈയിൽ ശനിയാഴ്ച രാത്രി മുഴുവൻ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം പൊങ്ങി. 12 മണിക്കൂറിനിടെ മുംബൈയിലും സമീപ മേഖലകളിമായി 120 മില്ലീമീറ്റർ മഴ പെയ്തതെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് മധ്യറെയിൽവേയും പശ്ചിമ റെയിൽവേയും ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവച്ചു. ഏതാനും ദീർഘദൂര സർവീസുകളും റദ്ദാക്കി. പുലർച്ചെ 12 മുതൽ അഞ്ചര മണിക്കൂർ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ചില പ്രദേശങ്ങളിൽ റോഡരുകിൽ പാർക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകിനീങ്ങി.

English Summary: Heavy rain, 25 deaths reported at Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com