ADVERTISEMENT

ന്യൂഡൽഹി ∙ നെഹ്റുവും വാജ്പേയിയും ഇന്ത്യൻ ജനാധിപത്യത്തിലെ മാതൃകാ നേതാക്കളാണെന്നും ജനാധിപത്യത്തിന്റെ വിജയത്തിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. 

കോൺഗ്രസ് ശക്തമായ പ്രതിപക്ഷമായി ഉയർന്നുവരണമെന്നും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു എപ്പോഴും വാജ്പേയിയെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. പാർലമെന്റിന്റെ മഴക്കാല സമ്മേളനം പൂർണമായി സ്തംഭിച്ച സാഹചര്യം ചൂണ്ടിക്കാട്ടി ഭരണ–പ്രതിപക്ഷ നേതാക്കൾ ഇതേക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. 

മഹാരാഷ്ട്രയിൽ പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനം ഏറ്റെടുത്ത കാലത്തു സഭ പതിവായി സ്തംഭിപ്പിച്ചപ്പോൾ അത് അഭിലഷണീയമായ കാര്യമല്ലെന്ന് വാജ്പേയി തന്നോടു പറഞ്ഞിട്ടുള്ളതായി അദ്ദേഹം ഓർമിച്ചു. ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷമാണെന്നും ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ചാനലിന്റെ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.

ജവാഹർലാൽ നെഹ്റു, എ.ബി. വാജ്പേയി, നിതിൻ ഗഡ്കരി
ജവാഹർലാൽ നെഹ്റു, എ.ബി. വാജ്പേയി, നിതിൻ ഗഡ്കരി

English Summary: Nehru, Vajpayee Were Ideal Leaders of Indian Democracy, Acted With Dignity: Nitin Gadkari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com