ADVERTISEMENT

ന്യൂഡൽഹി ∙ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനം പരിശീലനപ്പറക്കലിനിടെ മധ്യപ്രദേശിലെ ഭിന്ദിലുള്ള മൻ‌കബാഗ് ഗ്രാമത്തിൽ തകർന്നുവീണു. പൈലറ്റ് സ്ക്വാഡ്രൻ ലീഡർ അഭിലാഷ് പാരച്ചൂട്ടിൽ സുരക്ഷിതനായി നിലത്തിറങ്ങി. ഗ്വാളിയറിലെ വ്യോമതാവളത്തിൽനിന്ന് ഇന്നലെ രാവിലെ പറന്നുയർന്ന് അൽപസമയത്തിനകമായിരുന്നു അപകടം.

സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണു സൂചന. സേന ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സേനയുടെ കരുത്തുറ്റ യുദ്ധവിമാനങ്ങളിലൊന്നായ മിറാഷാണ് 2019 ൽ പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണം നയിച്ചത്.

English Summary: Mirage fighter crash Madhya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com