ADVERTISEMENT

‘നമ്മുടെ സേനകളിൽ നാം അഭിമാനിക്കുന്നു, ഈ വിജയം നമുക്കൊന്നിച്ച് ആഘോഷിക്കാം’ – കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമാകും മുൻപു സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞ വാക്കുകൾ. 1971–ലെ യുദ്ധവിജയാഘോഷത്തിന്റെ 50–ാം വർഷം സേനാംഗങ്ങളെ അഭിസംബോധന ചെയ്തു തയാറാക്കിയ വിഡിയോ സന്ദേശമാണ് അദ്ദേഹത്തിന്റെ വിയോഗശേഷം സേന പുറത്തുവിട്ടത്. പിന്നാലെ, ഇന്ത്യാ ഗേറ്റ് സമുച്ചയത്തിൽ നടന്ന വിജയ് പർവ് ആഘോഷത്തിലും ഇതു പ്രദർശിപ്പിച്ചു. അപകടത്തിന്റെ തലേന്നാണ് 1.09 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഷൂട്ട് ചെയ്തതെന്നു സേന അറിയിച്ചു.

English Summary: General Bipin Rawat last message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com