ADVERTISEMENT

ന്യൂഡൽഹി ∙ ഗൃഹപാഠം ചെയ്യാത്തവരുടെ പക്കൽ നിന്നു വിമർശനം സ്വീകരിക്കില്ലെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിനെ പൂജ്യമെന്നു വിശേഷിപ്പിച്ചുള്ള രാഹുലിന്റെ ട്വീറ്റിനെതിരെയായിരുന്നു നിർമലയുടെ വിമർശനം.

രാഹുൽ ആദ്യം ബജറ്റ് മനസ്സിലാക്കാൻ ശ്രമിക്കണം. എടുത്തുചാടി അഭിപ്രായം പറയുന്നവരോട് സഹതാപമാണുള്ളത്. ട്വിറ്ററിൽ എന്തെങ്കിലും ഇടാനായി അഭിപ്രായം പറയുന്നതു ശരിയല്ല. അദ്ദേഹം പറയുന്ന കാര്യങ്ങൾ ആദ്യം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കണം. മഹാരാഷ്ട്രയിലെ പരുത്തി കർഷകരുടെ ആത്മഹത്യ തടയാൻ കഴിഞ്ഞോയെന്നും മന്ത്രി ചോദിച്ചു.

English Summary: Always irresponsible comments as criticism, I pity Congress: Sitharaman on Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com