ADVERTISEMENT

തിരുവനന്തപുരം ∙ ഉപാധികളില്ലാതെ സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 4% തുകയും വൈദ്യുതി മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുകയെന്ന ഉപാധിയോടെ 0.5% തുകയുമാണ് സംസ്ഥാനത്തിന് ഇൗ വർഷം കടമെടുക്കാൻ കഴിയുന്നത്. ആകെ 4.5%. ഇൗ തുക തന്നെ അടുത്ത വർഷവും കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം  പരിഗണിച്ചില്ല. ഉപാധികളില്ലാതെ 3 ശതമാനവും ഉപാധികളോടെ അര ശതമാനവുമേ അടുത്ത വർഷം കടമെടുക്കാനാകൂ. ഇതുമൂലം കടമെടുപ്പു പരിധി 4500 കോടി രൂപയെങ്കിലും കുറയും.

എല്ലാ സംസ്ഥാനങ്ങൾക്കുമായി ഒരു ലക്ഷം കോടി രൂപ 50 വർഷത്തേക്കു പലിശയില്ലാത്ത കടമെടുക്കാമെന്നു വാഗ്ദാനമുണ്ടെങ്കിലും സ്വീകരിച്ചാൽ കുരുക്കാകും. കേരളത്തിന്റെ കണക്കുകൂട്ടലനുസരിച്ച് 2032 ൽ കേന്ദ്രത്തിനു നൽകേണ്ട പണം മുഴുവൻ കൊടുത്തുതീർക്കാനാകും. അതുകഴിഞ്ഞാൽ കടമെടുക്കാൻ അനുമതി തേടേണ്ട. ഇപ്പോൾ‌ 50 വർഷത്തേക്കുള്ള വായ്പയെടുത്താൽ അത്രയും കാലം കേന്ദ്രത്തോടു കടപ്പെട്ടിരിക്കും. ഓരോ കടമെടുപ്പിനും അനുമതി വാങ്ങേണ്ടിയും വരും.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com