ADVERTISEMENT

കൊൽക്കത്ത ∙ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് മണിപ്പുരിൽ സിപിഐ നേതാക്കളും പാർട്ടി പ്രവർത്തകരും രാജിവച്ചു. സിപിഐ നേതാവ് ഹോബം രബീന്ദ്രോയുടെ നേതൃത്വത്തിലാണ് 48 സിപിഐ പ്രവർത്തകർ പാർട്ടി വിട്ടത്. കോൺഗ്രസിനു മുൻപിൽ സിപിഐയുടെ താൽപര്യം അടിയറവച്ചതായി രബീന്ദ്രോ പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിൽ സിപിഐ, സിപിഎം തുടങ്ങി 6 കക്ഷികളാണ് പുരോഗമന മതേതര സഖ്യം രൂപീകരിച്ചത്. 

English Summary: Resignation in cpi over alliance with congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com