ADVERTISEMENT

ന്യൂഡൽഹി ∙ റസ്റ്ററന്റുകൾ സർവീസ് ചാർജ് എന്ന പേരിൽ ഉപഭോക്താവിൽനിന്ന് നിർബന്ധപൂർവം ‘ടിപ്’ ഈടാക്കുന്നതിനെതിരെ വീണ്ടും കേന്ദ്രസർക്കാർ. സേവനത്തിനു പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പു ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമകളുടെ പ്രതിനിധികളുമായി ജൂൺ രണ്ടിനു കേന്ദ്രം ചർച്ച നടത്തും.

സർവീസ് ചാർജിനെതിരെ 2017 ലും ഉത്തരവിറക്കിയിരുന്നു.  നിയമപരമായി നൽകേണ്ട ചാർജ് ആണിതെന്ന് റസ്റ്ററന്റുകൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നു വകുപ്പു ചൂണ്ടിക്കാട്ടി. മറ്റു പേരുകളിലും ഈ പണം ഈടാക്കാൻ പാടില്ല. 

ഉപഭോക്താവ് തീരുമാനിക്കും

മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽനിന്ന് മറ്റൊരു ചാർജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017 ഏപ്രിലിൽ ഇറക്കിയ ഉത്തരവിൽ പറയുന്നു. ബില്ലിലെ സർവീസ് ചാർജ് എന്ന ഭാഗം ഉപഭോക്താക്കളാകണം പൂരിപ്പിക്കേണ്ടത്. ഭക്ഷണശാലകൾ ഇതു രേഖപ്പെടുത്തിയാൽ ഉപഭോക്താക്കൾക്കു കൺസ്യൂമർ കോടതിയെ സമീപിക്കാം. 

English Summary: Restaurent service charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com