ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിൽ പുതിയ അധ്യയന വർഷം ആരംഭിച്ച ദിവസം ക്ലാസ് മുറിയിൽ വിദ്യാർഥിയായെത്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തിരുവള്ളൂർ ജില്ലയിലെ സർക്കാർ ആദിദ്രാവിഡർ വെൽഫെയർ ഹൈസ്‌കൂളിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് വിദ്യാർഥികൾക്കൊപ്പം ബെഞ്ചിലിരുന്ന് ക്ലാസ് കേട്ടത്.

താൻ ഇരിക്കുന്നതു കാര്യമാക്കേണ്ടെന്നും ക്ലാസ് തുടരാനും അധ്യാപികയ്ക്കു നിർദേശം നൽകിയ സ്റ്റാലിനു പിന്നിലുള്ള ബെഞ്ചിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴിയുമുണ്ടായിരുന്നു. സ്കൂളിലെ ശുചിമുറികളും അടുക്കളയും മുഖ്യമന്ത്രി പരിശോധിച്ചു.

English Summary: Stalin sits with Tamil Nadu school students in classroom, evaluates teaching skills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com