ADVERTISEMENT

പാവഗഡ് (ഗുജറാത്ത്) ∙ പാവഗഡ് മലനിരയിലെ പുരാതനമായ മഹാകാളി ക്ഷേത്രത്തിലെ പുതിയ കൊടിമരത്തിൽ 500 വർഷത്തിനു ശേഷം കൊടിയേറ്റ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചമഹൽ ജില്ലയിലാണ് ക്ഷേത്രം. ക്ഷേത്രത്തിനു മുകൾ ഭാഗത്തായി 500 വർഷമായി സ്ഥിതി ചെയ്തിരുന്ന സദൻഷാ ദർഗ സമീപത്തുള്ള മറ്റൊരു സ്ഥലത്തേക്ക് അനുരഞ്ജനത്തിലൂടെ മാറ്റിസ്ഥാപിച്ചത് അടുത്തിടെയാണ്. 500 വർഷം മുൻപ് ഗുജറാത്ത് സുൽത്താൻ മഹ്മൂദ് ബെഗ്ദയുടെ ആക്രമണത്തിൽ തകർന്ന ക്ഷേത്രത്തിന്റെ കൊടിമരവും മറ്റും പുനഃസ്ഥാപിച്ചശേഷമാണ് കൊടിയേറ്റ് നടത്തിയത്. 

‘‘മഹാകാളി ക്ഷേത്രം ആത്മീയതയുടെ മാത്രം പ്രതീകമല്ല. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇളക്കം തട്ടാത്ത വിശ്വാസത്തിന്റെ പ്രതീകം കൂടിയാണെന്ന് മോദി പറഞ്ഞു. 500 വർഷത്തിനു ശേഷവും സ്വാതന്ത്ര്യം നേടി 75 വർഷത്തിനു ശേഷവും കൊടിയേറ്റ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴതിന് സമയമായി. വർഷങ്ങളെത്ര കഴിഞ്ഞാലും വിശ്വാസം ദൃഢമായിരിക്കും എന്നതിന്റെ അടയാളമാണ് ഈ ധ്വജം’’– മോദി പറഞ്ഞു 

അയോധ്യയിൽ രാമക്ഷേത്രം ഉയരുകയാണ്. കാശിവിശ്വനാഥ ക്ഷേത്രവും കേദാർനാഥും നവീകരണപാതയിലാണ്. ഇന്ത്യയുടെ ആത്മീയകേന്ദ്രങ്ങൾ അതിന്റെ ചൈതന്യം വീണ്ടെടുത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മലകയറാനുള്ള പുതിയ കൽപ്പടവുകളുൾപ്പെടെ 125 കോടിയുടെ നവീകരണമാണ് മഹാകാളി ക്ഷേത്രത്തിൽ നടത്തിയിരിക്കുന്നത്. 

English Summary: Narendra Modi unfurls flag atop Gujarat temple after dargah built there centuries ago shifted amicably

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com