മേഘാലയയിൽ എൻഡിഎ സഖ്യം വിട്ട് എൻപിപി
Mail This Article
ന്യൂഡൽഹി ∙ ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) അംഗമായ ഒരു കക്ഷി കൂടി പ്രാദേശിക തലത്തിൽ ബിജെപി സഖ്യം വിടുന്നു. മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടിയാണ് സംസ്ഥാനത്ത് ബിജെപി ബന്ധമില്ലാതെ ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചത്. എൻപിപി സഖ്യം വിടണമെന്ന് സംസ്ഥാന ബിജെപി നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമെടുത്തിട്ടില്ല.
സംസ്ഥാനത്ത് അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന എൻപിപി ദേശീയ യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച എൻപിപി കോൺഗ്രസിന് (21) പിന്നിൽ 20 സീറ്റ് നേടി രണ്ടാമത്തെ വലിയ കക്ഷിയായി. 2 സീറ്റ് നേടിയ ബിജെപിയെയും പ്രാദേശിക കക്ഷികളെയും കൂട്ടി മേഘാലയ ഡമോക്രാറ്റിക് അലയൻസുണ്ടാക്കിയാണ് എൻപിപി സർക്കാരുണ്ടാക്കിയത്.
Content Highlights: Meghalaya, Conrad Sangma, NPP, NDA