മതസ്പർധ: 45 വിഡിയോകൾക്ക് വിലക്ക്
Mail This Article
×
ന്യൂഡൽഹി ∙ 10 യുട്യൂബ് ചാനലുകളിൽ നിന്നുള്ള 45 വിഡിയോകൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. മതസ്പർധ വളർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. സർക്കാർ ചില വിഭാഗങ്ങളുടെ മതപരമായ അവകാശങ്ങൾ വിലക്കിയെന്നതടക്കമുള്ള പരാമർശങ്ങളാണു വിഡിയോകളിലുള്ളത്. മതവിഭാഗങ്ങൾക്കെതിരെ ഭീഷണി, ആഭ്യന്തരയുദ്ധത്തിനുള്ള ആഹ്വാനം എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.
അഗ്നിപഥ്, കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചതായും ഇവ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രം വിലയിരുത്തി. ഐടി ആക്ട് അനുസരിച്ചാണ് നടപടി. 45 വിഡിയോകൾക്കും കൂടി 1.30 കോടി വ്യൂസ് ഉണ്ട്.
English Summary: 45 videos in 10 youtube channels banned
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.