ADVERTISEMENT

ന്യൂഡൽഹി ∙ സംവരണത്തിനു സമയപരിധി വേണമെന്നു മുന്നാക്ക സംവരണത്തിനുള്ള 103– ാം ഭരണഘടനാ ഭേദഗതി ശരിവച്ച് വിധിയെഴുതിയ സുപ്രീം കോടതി ജ‍‍‍‍ഡ്ജിമാരിൽ  ജസ്റ്റിസ് ബേല.എം.ത്രിവേദിയും ജസ്റ്റിസ് ജെ.ബി.പർദിവാലയും നിലപാടെടുത്തു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം തികയുമ്പോൾ സമൂഹത്തിന്റെ വിശാല താൽപര്യത്തെ കരുതി സംവരണത്തിൽ പുനഃപരിശോധന ആവശ്യമാണെന്നു ജസ്റ്റിസ് ബേല ത്രിവേദി വ്യക്തമാക്കി. 

പട്ടികജാതി, പട്ടിക വർഗക്കാരും ഇതര പിന്നാക്ക വിഭാഗങ്ങളും നേരിട്ട ചരിത്രപരമായ അനീതികൾ തിരുത്താനാണു സംവരണം കൊണ്ടുവന്നത്. ലോക്സഭയിലും നിയമസഭകളിലുമുള്ള പട്ടിക വിഭാഗ സംവരണത്തിന് 80 വർഷത്തെ സമയപരിധിയുണ്ടെന്നും സമാനമായ പരിധിയുണ്ടെങ്കിൽ മാത്രമേ വർഗരഹിതവും ജാതിരഹിതവുമായ സമൂഹം സാധ്യമാകുകയുളളുവെന്നും ജസ്റ്റിസ് ബേല വിശദീകരിച്ചു. 

സംവരണമെന്നതു സാമ്പത്തികവും സാമൂഹികവുമായ നീതിക്കുള്ള മാർഗമാണ്. അതു നിക്ഷിപ്ത താൽപര്യമായി മാറാൻ പാടില്ലെന്നു ജസ്റ്റിസ് പർദിവാല വ്യക്തമാക്കി. 

English Summary: Time frame needed for reservation says judges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com