ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 63.14% പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 66.75% ആയിരുന്നു പോളിങ്. സൗരാഷ്ട്ര – കച്ച് മേഖലയിലെയും ദക്ഷിണ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പോളിങ് നടന്നത്. 

പോളിങ് കുറഞ്ഞതു ഗുണകരമാണെന്നു ബിജെപിയും കോൺഗ്രസും അവകാശപ്പെട്ടു. കോൺഗ്രസിനു കൂടുതൽ സീറ്റുകൾ ലഭിച്ച മേഖലയിൽ അവരുടെ വോട്ടുകൾ കുറയുമെന്നാണ് ബിജെപി കരുതുന്നത്. എന്നാൽ, ബിജെപിക്ക് വോട്ടു ചെയ്തിരുന്ന പലരും എത്തിയില്ലെന്നും തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്തുവെന്നും കോൺഗ്രസ് വക്താവ് ആലോക് ശർമ പറഞ്ഞു.

ജാംനഗറിലെ ധരാഫ, നർമദയിലെ സാമോട്ട്, ഭാരുഛിലെ കേസർ എന്നീ ഗ്രാമങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ധരാഫയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത കൗണ്ടറുകൾ ഏർപ്പെടുത്തിയില്ലെന്നു പറഞ്ഞും മറ്റു 2 ഗ്രാമങ്ങളിൽ സൗകര്യങ്ങളേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുമായിരുന്നു ബഹിഷ്കരണം. 

10 ജില്ലകളിൽ 60 ശതമാനത്തിലേറെ വോട്ടു രേഖപ്പെടുത്തിയപ്പോൾ ആറെണ്ണത്തിൽ 60ൽ താഴെയായിരുന്നു പോളിങ്. നർമദയിലാണ് കൂടുതൽ പോളിങ്– 78.24%. ബൊട്ടാഡ് ജില്ലയിലാണ് കുറവ് – 57.58%.

2017ൽ ആദ്യഘട്ടം പോളിങ് നടന്ന മേഖലയിലെ 89 സീറ്റുകളിൽ 48 എണ്ണം ബിജെപിയും 40 എണ്ണം കോൺഗ്രസും നേടിയിരുന്നു. ഒരു സീറ്റ് സ്വതന്ത്രനും നേടി. രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് 5നു നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

Content Highlight: Gujarat Assembly first phase Election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com