ADVERTISEMENT

ന്യൂഡൽഹി ∙ ഹിമാചൽപ്രദേശിൽ ഭരണം ഉറപ്പിച്ച കോൺഗ്രസ് എല്ലാ എംഎൽഎമാരോടും ചണ്ഡിഗഡിലെത്താൻ നിർദേശം നൽകി. സർക്കാർ രൂപീകരണ സാധ്യത തെളി‍ഞ്ഞതിനു പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എംഎൽഎമാരെ ബിജെപി സ്വാധീനിക്കുമെന്ന സംശയമാണ് ഈ തീരുമാനത്തിനു പിന്നിൽ. 

എംഎൽഎമാരെ രാജസ്ഥാനിലെ ജയ്പുരിലെത്തിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ഭാരത് ജോഡോ കടന്നുപോകുന്നതിനാൽ സംരക്ഷണം ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെന്ന് സംസ്ഥാന ഘടകം അറിയിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിങ് ഹൂഡ, രാജീവ് ശുക്ല എന്നിവർ ചേർന്നാകും സർക്കാർ രൂപീകരണ നടപടികൾ ഏകോപിക്കുക. മേൽനോട്ടം പ്രിയങ്ക ഗാന്ധിക്ക്.

English Summary: Himachal assembly election results, Resort politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com