ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് ബിജെപി നേതൃത്വം സ്ത്രീകളോടു കാട്ടുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് നടി ഗായത്രി രഘുറാം പാർട്ടിയിൽനിന്നു രാജിവച്ചു. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടിയിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് തമിഴ് വികസന വിഭാഗം അധ്യക്ഷയായിരുന്ന നടി ട്വീറ്റ് ചെയ്തു.

അണ്ണാമലൈയാണ് രാജിക്ക് കാരണമെന്നു പറഞ്ഞ നടി പൊലീസിൽ പരാതി നൽകാൻ തയാറാണെന്നും തെളിവുകൾ കൈവശമുണ്ടെന്നും അവകാശപ്പെട്ടു. പാർട്ടി നേതാവ് വനിതാ അംഗത്തോട് അപമര്യാദയായി സംസാരിച്ചതിനെ വിമർശിച്ചതിന്റെ പേരിൽ നവംബറിൽ നടിയെ സസ്പെൻഡ് ചെയ്തിരുന്നു. ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, അവനുണ്ടൊരു രാജകുമാരി’ എന്ന മലയാള സിനിമയിൽ പൃഥ്വിരാജിന്റെ നായികയായിരുന്നു ഗായത്രി.

English Summary: Actress Gayathri Raghuram resigns from bjp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com