ADVERTISEMENT

ബെംഗളൂരു ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ വൻ സുരക്ഷാ വീഴ്ച. കർണാടകയിലെ ഹുബ്ബള്ളിയിൽ റോഡ് ഷോയ്ക്കിടെ വാഹനത്തിന്റെ ചവിട്ടുപടിയിൽനിന്നു കൈവീശി അഭിവാദ്യം ചെയ്തു മുന്നേറിയ മോദിക്കു മുന്നിലേക്കു സുരക്ഷാ ബാരിക്കേഡ് മറികടന്നു പൂമാലയുമായി 15 വയസ്സുകാരൻ ഓടിയടുക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ കയ്യകലത്തിലെത്തിയ ബാലനിൽനിന്നു മാല ഏറ്റുവാങ്ങാൻ അദ്ദേഹം കൈനീട്ടിയെങ്കിലും എസ്പിജി (സ്പെഷൽ പ്രൊട്ടക്‌ഷൻ ഫോഴ്സ്) ഉദ്യോഗസ്ഥർ കുട്ടിയെ പിടിച്ചുമാറ്റി, മാല വാങ്ങി പ്രധാനമന്ത്രിയെ ഏൽപിച്ചു. 

സ്വാമി വിവേകാനന്ദ ജയന്തി ദിനമായ ഇന്നലെ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി. വിമാനത്താവളത്തിൽനിന്നു യുവജനോത്സവവേദിയായ റെയിൽവേ സ്പോർട്സ് ഗ്രൗണ്ടിലേക്കാണ് റോഡ് ഷോ സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം പഞ്ചാബിലെ ഫിറോസ്പുരിൽ കർഷകർ റോഡ് തടഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് നിർത്തിയിടേണ്ടി വന്നിരുന്നു. ഇതേത്തുടർന്നു സുരക്ഷാ സംവിധാനം കൂടുതൽ കുറ്റമറ്റതാക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. 

English Summary: Security breach during PM Modi roadshow, Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com