പശു ആലിംഗന ദിനം പിൻവലിച്ചു
Mail This Article
×
ന്യൂഡൽഹി ∙ പ്രണയദിനം ‘പശു ആലിംഗന ദിന’മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള നിർദേശം കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പിൻവലിച്ചു. മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ഇതു സംബന്ധിച്ച സർക്കുലർ പിൻവലിച്ചതായി ബോർഡ് സെക്രട്ടറി ഡോ. സുജിത് കുമാർ ദത്തയുടെ പുതിയ നോട്ടിസിൽ പറയുന്നു. നിർദേശം വിമർശനത്തിനും പരിഹാസത്തിനും ഇടയാക്കിയതിനെ തുടർന്നാണ് 4 ദിവസത്തിനു ശേഷം പിൻവലിച്ചത്.
എല്ലാ പശുസ്നേഹികളും ഫെബ്രുവരി 14നു കൗ ഹഗ് ഡേയായി ആചരിക്കണമെന്ന നിർദേശം ഈ മാസം ആറിനാണ് ബോർഡ് പുറപ്പെടുവിച്ചത്. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നായിരുന്നു വിശദീകരണം.
English Summary: Cow Hug Day Appeal Withdrawn
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.