പ്രകാശ് സിങ് ബാദൽ അന്തരിച്ചു; പഞ്ചാബ് രാഷ്ട്രീയത്തിലെ അതികായൻ
Mail This Article
ചണ്ഡിഗഡ് ∙ പഞ്ചാബ് മുൻമുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവുമായ പ്രകാശ് സിങ് ബാദൽ (95) അന്തരിച്ചു. 5 തവണയായി 19 വർഷം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 3 തവണ പഞ്ചാബ് നിയമസഭയിൽ പ്രതിപക്ഷ നേതാവും മൊറാർജി ദേശായി മന്ത്രിസഭയിൽ 84 ദിവസം കൃഷിമന്ത്രിയുമായിരുന്നു. രാജ്യത്ത് രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 8ന് ആണ് അന്ത്യം. ശ്വാസതടസ്സം മൂലം ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1927 ഡിസംബർ 8ന് മുക്ത്സറിലാണു ജനനം. 20–ാം വയസ്സിൽ ഗ്രാമമുഖ്യനായി തിരഞ്ഞെടുക്കപ്പെട്ടു. 1957ൽ കോൺഗ്രസ് ടിക്കറ്റിലാണ് ആദ്യം എംഎൽഎയായത്. 1970 മാർച്ച് 27നു 42–ാം വയസ്സിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
English Summary: SAD patriarch and former Punjab CM Parkash Singh Badal passes away at 95