ലോകസുന്ദരി മത്സരം ഇന്ത്യയിൽ; വേദിയും തീയതിയും പിന്നീട്
Mail This Article
ന്യൂഡൽഹി ∙ ഇത്തവണത്തെ ലോകസുന്ദരി മത്സരത്തിന് ഇന്ത്യ വേദിയാകും. സമയവും സ്ഥലവും പിന്നീട് പ്രഖ്യാപിക്കും. 1996 ൽ ബെംഗളൂരുവിൽ മിസ് വേൾഡ് മത്സരം നടന്നിരുന്നു. 27 വർഷത്തിനു ശേഷമാണ് വീണ്ടും ഇന്ത്യ ആതിഥ്യം വഹിക്കുന്നത്.
എക്കാലത്തെയും ഗംഭീരമായ മിസ് വേൾഡ് ഫൈനലായിരിക്കുമിതെന്ന് മിസ് വേൾഡ് ഓർഗനൈസേഷന്റെ ചെയർപഴ്‌സനും സിഇഒയുമായ ജൂലിയ മോർലി പറഞ്ഞു. മിസ് ഇന്ത്യ വേൾഡ് 2022 സിനി ഷെട്ടി, മിസ് വേൾഡ് മത്സരത്തിന്റെ ആതിഥേയ പ്രതിനിധിയായി പ്രവർത്തിക്കും.
1951ൽ തുടക്കമിട്ട മത്സരത്തിന്റെ 71–ാം പതിപ്പാണിത്. 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഒരു മാസം നീളുന്ന ഗ്രാൻഡ് ഫിനാലെയ്ക്കായി ഇന്ത്യയിലെത്തും. ഏവരെയും ഇന്ത്യയിലേക്ക് ക്ഷണിക്കാൻ നിലവിലെ ലോക ജേതാവ് പോളണ്ടിൽനിന്നുള്ള കാരലീന ബെയലാവ്സ്കയും എത്തി.
വിജയിക്ക് 10 കോടിയോളം രൂപ സമ്മാനമായി ലഭിക്കും. ലോകസുന്ദരിയാകുന്നതോടെ അണിയുന്ന അമൂല്യ രത്നകിരീടം പുതിയ സുന്ദരിയെ പ്രഖ്യാപിക്കും വരെ കൈവശം വയ്ക്കുകയും ചെയ്യാം.
English Summary : Miss World competition may in India