ഇന്ത്യ–യുഎസ് സുരക്ഷാ സഹകരണം: സള്ളിവൻ എത്തി
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന തന്ത്രപധാനമായ ഇടപാടുകൾ സംബന്ധിച്ച അവസാനഘട്ട ചർച്ചകൾക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ എത്തി. എഫ്– 404 പോർവിമാന എൻജിൻ ഇടപാടിന്റെ സാങ്കേതികവിദ്യാ കൈമാറ്റം, സെമികണ്ടക്ടർ നിർമാണം, ക്വാണ്ടം കംപ്യൂട്ടിങ്, സൈബർ സുരക്ഷ എന്നീ രംഗങ്ങളിൽ സഹകരണം എന്നിവ സംബന്ധിച്ച നയപരമായ കാര്യങ്ങളാവും ചർച്ച ചെയ്യുക.
അമേരിക്കൻ ആയുധങ്ങളോ സാങ്കേതികവിദ്യയോ അമേരിക്കയുടെ സുഹൃദ് രാജ്യങ്ങൾക്കെതിരെ ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകൾ അവരുടെ കയറ്റുമതി നിയമങ്ങളിലുണ്ട്. ഇന്ത്യയുടെ പ്രധാന എതിരാളിയായ പാക്കിസ്ഥാൻ അമേരിക്കയുടെ സുഹദ്‌രാജ്യമാണ് എന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രശ്നം.
യുഎസ് ഇന്നുവരെ പോർവിമാന എൻജിൻ സാങ്കേതികവിദ്യ മറ്റൊരു രാജ്യവുമായി പങ്കുവച്ചിട്ടില്ല. സെമികണ്ടക്ടർ ചിപ്പുകൾ നിർമിക്കുന്ന മൈക്രോൺ ടെക്നോളജി എന്ന സ്ഥാപനത്തിന്റെ ഒരു പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിക്കാനും ക്വാണ്ടം കംപ്യൂട്ടിങ് രംഗത്തും സൈബർ ആക്രമണങ്ങളെ ചെറുക്കുന്ന രംഗത്തും സഹകരിക്കാനും ഇരു രാജ്യങ്ങൾക്കും താൽപര്യമുണ്ട്.
English Summary : United states National Security Advisor Jake Sullivan arrived