കേന്ദ്രമന്ത്രിസഭാ യോഗം: കിഷൻ റെഡ്ഡി വിട്ടുനിന്നു
Mail This Article
×
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ബിജെപിയിൽ വിവിധ സംസ്ഥാനങ്ങളിലെ അഴിച്ചുപണിയും സംബന്ധിച്ച അഭ്യൂഹങ്ങൾ തുടരുന്നതിനിടെ ഇന്നലത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ നിന്ന് ജി.കിഷൻ റെഡ്ഡി വിട്ടു നിന്നത് ചർച്ചയായി. തെലങ്കാന ബിജെപി പ്രസിഡന്റായി നിയോഗിച്ചതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന പ്രചാരണത്തിനിടെ, പാർട്ടി നേതൃത്വം ഏതു പദവി ഏൽപിച്ചാലും ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പര്യടനത്തിലുള്ള രാഷ്ട്രപതി തിരിച്ചെത്തിയാൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് അറിയുന്നത്. എൻസിപിയടക്കം പുതുതായി വന്ന കക്ഷികൾക്കും തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്കും പ്രാമുഖ്യം ലഭിക്കുമെന്നും ശ്രുതിയുണ്ട്.
English Summary : Kishan Reddy absent in Union Cabinet meeting
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.