ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെയും ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെയും കാലാവധി ഒരുവർഷം കൂടി നീട്ടി. മുൻ ആഭ്യന്തര സെക്രട്ടറിയായ ഗൗബയെ 2019 ൽ ആണു കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചത്. പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയുടെ മുഖ്യശിൽപിയാണ്. 2019 ഓഗസ്റ്റിലാണ് ഭല്ലയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചത്. 2020 നവംബറിൽ വിരമിക്കേണ്ടതായിരുന്നു. ഇതു നാലാം വട്ടമാണു കാലാവധി നീട്ടിനൽകുന്നത്. 2024 ഓഗസ്റ്റ് 22 വരെ സർവീസിൽ തുടരാം. 

English Summary : Tenure of Cabinet and Home Secretaries has been extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com