ADVERTISEMENT

ശ്രീഹരിക്കോട്ട ∙ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു നിശ്ചയിച്ച സമയത്തു തന്നെ പിഎസ്എൽവി സി 57 ഉയർന്നതോടെ സന്ദർശക ഗാലറിയിൽനിന്നു കയ്യടികൾ ഉയർന്നു. ദൗത്യം മുന്നേറുന്നെന്നുള്ള അറിയിപ്പ് ഓരോ തവണ വരുമ്പോഴും കയ്യടികൾക്കു ശക്തി കൂടി. 

എന്നാൽ, പിന്നീട് അൽപം ആശങ്കയുയർത്തുന്ന വഴികളിലേക്കു പിഎസ്എൽവി തിരിഞ്ഞു. റോക്കറ്റിന്റെ യാത്രയുടെ ഓരോ നിമിഷവും മിഷൻ കൺട്രോൾ സെന്ററിന്റെ കണ്ണുകളിലൂടെയാണു സാധാരണ കടന്നു പോവുക. എന്നാൽ, ഇത്തവണ രണ്ടിടങ്ങളിൽ പിഎസ്എൽവി, മിഷൻ കൺട്രോൾ സെന്ററുമായി കണ്ണുപൊത്തിക്കളിച്ചു. റോക്കറ്റിന്റെ അവസാന ഇന്ധന ഘട്ടം 2 തവണ കൺട്രോൾ സെന്ററിന്റെ നിരീക്ഷണ വലയത്തിൽനിന്നു പുറത്തേക്കു പോകുന്ന തരത്തിലാണ് ഈ യാത്ര ആസൂത്രണം ചെയ്തിരുന്നത്.

ആ സമയത്തു പേടകത്തിലെ കംപ്യൂട്ടറാണു യാത്ര നിയന്ത്രിച്ചത്. പേടകം തിരിച്ച് കൺട്രോൾ സെന്ററിന്റെ കൺമുന്നിലെത്തുന്നതു വരെയുള്ള നിമിഷങ്ങൾക്കായി മൗനമായാണു മിഷൻ കൺട്രോൾ സെന്ററും കാത്തിരുന്നത്. പ്രോജക്ട് ഡയറക്ടർ നിഗർ ഷാജി കൈകൾ കൂപ്പി പ്രാർഥനയോടെ കാത്തിരിക്കുന്നതു കാണാമായിരുന്നു.

ഹൃദയമിടിപ്പിനു വേഗം കൂട്ടിയ നിമിഷങ്ങൾ കടന്ന് ആദിത്യ തെളിമയോടെ വീണ്ടും കൺട്രോൾ സെന്ററിനു കൈകൊടുത്തതോടെ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉൾപ്പെടെയുള്ളവർ വീണ്ടും ആവേശത്തിലായി. ഏതാനും മിനിറ്റുകൾക്കുള്ളിൽ പിഎസ്എൽവിയോട് വിട പറഞ്ഞ് ആദിത്യ സൂര്യനെത്തേടി യാത്ര തുടങ്ങി. 

Content Highlight : Aditya L1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com