ഒമാനിൽനിന്നും ചെന്നൈയിലെത്തിയ ഒറ്റ വിമാനത്തിൽ കള്ളക്കടത്തുകാർ 113; കേസെടുത്ത് കസ്റ്റംസ്
Mail This Article
ചെന്നൈ ∙ നികുതി വെട്ടിച്ച് സ്വർണവും ഇലക്ട്രോണിക് ഉൽപന്നങ്ങളും മറ്റും കടത്താൻ കൂട്ടുനിന്നതിന് വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേർക്കെതിരെയും കസ്റ്റംസ് കേസെടുത്തു. മസ്കത്തിൽനിന്നെത്തിയ ഒമാൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരിൽനിന്ന് 14 കോടിയോളം രൂപയുടെ വസ്തുക്കളാണു പിടിച്ചത്. കള്ളക്കടത്തുസംഘം കമ്മിഷൻ, ചോക്കലേറ്റ്, പെർഫ്യൂം തുടങ്ങിയവ വാഗ്ദാനം ചെയ്താണ് യാത്രക്കാരെ സ്വാധീനിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 186 പേരെയും തടഞ്ഞുവച്ചു പരിശോധിച്ച് കള്ളക്കടത്ത് പിടികൂടുകയായിരുന്നു. 13 കിലോ സ്വർണം ബിസ്കറ്റ്, മിശ്രിതം, സ്പ്രിങ്‌വയർ തുടങ്ങി പല രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി.
120 ഐഫോണുകൾ, 84 ആൻഡ്രോയ്ഡ് ഫോണുകൾ, വിദേശ സിഗരറ്റ്, കുങ്കുമപ്പൂവ്, ലാപ്ടോപ്പുകൾ എന്നിവ സ്യൂട്ട്കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറകളിലായിരുന്നു. 113 പേരെയും ജാമ്യത്തിൽ വിട്ടു.
English Summary: 113 smugglers in one flight