ADVERTISEMENT

ന്യൂഡൽഹി ∙ സ്പെയിനിലെ എയർബസ് കമ്പനിയിൽ നിന്നു വാങ്ങിയ സി 295 ട്രാൻസ്പോർട്ട് വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ യുപിയിലെ ഹിൻഡൻ വ്യോമതാവളത്തിൽ നടന്ന ചടങ്ങിലാണു വിമാനം ഒൗദ്യോഗികമായി സേനയുടെ ഭാഗമായത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി, കേന്ദ്ര ഗതാഗത സഹമന്ത്രി വി.കെ.സിങ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. 

ഗുജറാത്തിലെ വഡോദര ആസ്ഥാനമായുള്ള 11–ാം സ്ക്വാഡ്രണായിരിക്കും വിമാനത്തിന്റെ താവളം. ഈ മാസം 13നു സ്പെയിനിലെ സെവിയ്യയിൽ നടന്ന ചടങ്ങിലാണ് വിമാനം സേന ഏറ്റുവാങ്ങിയത്. 

21,935 കോടി രൂപയ്ക്ക് 56 വിമാനങ്ങളാണു വ്യോമസേന വാങ്ങുന്നത്. ഇതിൽ 16 എണ്ണം സ്പെയിനിൽ നിന്ന് നേരിട്ടെത്തും. ബാക്കി 40 എണ്ണം എയർബസുമായി ചേർന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) വഡോദരയിൽ നിർമിക്കും. സ്വകാര്യ കമ്പനി ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ സൈനിക വിമാനമായിരിക്കും ഇത്. 2025 ഓഗസ്റ്റിനകം 16 വിമാനങ്ങളും സ്പെയിനിൽ നിന്നെത്തും. 

English Summary : C295 transport aircraft handed over to the force

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com