ADVERTISEMENT

തിരുവനന്തപുരം ∙ ചന്ദ്രയാൻ 3 ദൗത്യത്തിനു ശേഷമുള്ള രണ്ടാം രാത്രി ചന്ദ്രനിൽ തുടങ്ങി. ഭൂമിയിലെ 10 ദിവസത്തോളം നീണ്ട ആദ്യ പകൽ മുഴുവൻ ഗവേഷണവിവരങ്ങൾ ശേഖരിച്ച ശേഷം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉറക്കം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇനി ഉണരാനുള്ള സാധ്യത കുറവാണെങ്കിലും രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ചന്ദ്രനിൽ സൂര്യോദയമാകുമ്പോൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) വിക്രമിനെയും പ്രഗ്യാനെയും ഉണർത്താൻ ശ്രമം തുടരും. 

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ കഴിഞ്ഞ മാസം 4നു മുൻപു പ്രഗ്യാനും വിക്രമും സാക്ഷാത്കരിച്ചിരുന്നു. ചന്ദ്രനിലെ ഒരു രാത്രി (ഭൂമിയിലെ 14 ദിവസങ്ങൾക്കു തുല്യം) കഴിഞ്ഞ് പ്രഗ്യാനും വിക്രമും ഉണർന്നിരുന്നെങ്കിൽ അത് ചന്ദ്രയാൻ ദൗത്യത്തിനു ‘ബോണസ്’ ആകുമായിരുന്നു. ഉണരാനുള്ള സാധ്യത കുറവാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. 

ഇനിയുള്ള ചാന്ദ്ര ദൗത്യങ്ങളിൽ ലക്ഷ്യമിടുന്നത് ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കുന്ന ശാസ്ത്രീയ പഠനോപകരണങ്ങളും ചന്ദ്രനിലെ സാംപിളുകൾ ശേഖരിച്ചു മടങ്ങിയെത്താവുന്ന സ്പേസ്ക്രാഫ്റ്റുമാണ്.

English Summary : Second night started in moon after chandrayaan-3 mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com