ലാപ്ടോപ്, ടാബ്‍ലെറ്റ് 3,000 കോടി നിക്ഷേപിക്കാൻ 27 കമ്പനികൾ
Mail This Article
×
ന്യൂഡൽഹി ∙ ലാപ്ടോപ്, ടാബ്‍ലെറ്റ് ഉൽപാദനത്തിനായി ഡെൽ, എച്ച്പി, എയ്സർ, എസ്യൂസ്, ലെനോവോ, ഫോക്സ്കോൺ അടക്കം 27 കമ്പനികൾ രാജ്യത്ത് 3,000 കോടിയോളം രൂപ നിക്ഷേപിക്കും. ആഭ്യന്തര ഐടി ഹാർഡ്‍വെയർ ഉൽപാദനം പ്രോത്സാഹിപ്പിക്കാനുള്ള ഉൽപാദന–ബന്ധിത ആനുകൂല്യ (പിഎൽഐ) പദ്ധതിയിലാണ് 27 കമ്പനികൾക്ക് അർഹത ലഭിച്ചത്. ഇവയുടെ അപേക്ഷകൾ കേന്ദ്ര ഐടി മന്ത്രാലയം അംഗീകരിച്ചു.
23 കമ്പനികൾ ഉൽപാദനം തുടങ്ങാൻ തയാറാണെന്നും ബാക്കിയുള്ളവ 3 മാസത്തിനകം ആരംഭിക്കുമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതുവഴി ഒന്നരലക്ഷത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങളും 50,000 പരോക്ഷമായ അവസരങ്ങളും ലഭിക്കും. 3.5 ലക്ഷം കോടി രൂപയുടെ ഹാർഡ‍്‍വെയർ ഉൽപാദനം അടുത്ത 6 വർഷത്തിനകം രാജ്യത്തുണ്ടാകുമെന്നാണു കരുതുന്നത്.
English Summary:
Twenty seven companies to invest three thousand crore in laptop tablets
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.