ഒറ്റ തിരഞ്ഞെടുപ്പ്: എതിർപ്പുമായി മമതയും
Mail This Article
×
ന്യൂഡൽഹി ∙ ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ പാർലമെന്ററി ജനാധിപത്യ സംവിധാനം തകിടംമറിക്കാനുള്ള ഗൂഢശ്രമമാണു കേന്ദ്രത്തിന്റേതെന്നു മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അയച്ച കത്തിൽ മമത കുറ്റപ്പെടുത്തി.
ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ അധ്യക്ഷനാണു കോവിന്ദ്. ഒറ്റ തിരഞ്ഞെടുപ്പിന്റെ മറവിൽ രാജ്യത്ത് ഏകാധിപത്യം നടപ്പാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. കോൺഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ, എൻസിപി, ആം ആദ്മി പാർട്ടി എന്നിവയടക്കം ഇന്ത്യ മുന്നണിയിലെ കക്ഷികളെല്ലാം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തോട് എതിരാണ്.
English Summary:
Mamata banerjee opposing one nation one election
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.