പുതിയ ആകാശ് മിസൈൽ പരീക്ഷിച്ച് ഇന്ത്യ
Mail This Article
×
ഭുവനേശ്വർ ∙ ഡിആർഡിഒ വികസിപ്പിച്ച ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് ഒഡീഷയിലെ ചന്ദിപ്പുരിലുള്ള ടെസ്റ്റ് റേഞ്ചിൽ വിജയകരമായി പരീക്ഷിച്ചു. അതിവേഗ ആകാശലക്ഷ്യത്തിലേക്കായിരുന്നു പരീക്ഷണം. ലക്ഷ്യം ഭേദിച്ചതായി അധികൃതർ അറിയിച്ചു. 80 കിലോമീറ്റർ റേഞ്ചുള്ള ആകാശ് അതിവേഗത്തിൽ വരുന്ന ശത്രുമിസൈലുകളെയും മറ്റും നശിപ്പിക്കാനുള്ളതാണ്. മിസൈൽ സംവിധാനത്തിലെ വിക്ഷേപണ, റഡാർ, ആശയവിനിമയ മാർഗങ്ങളെല്ലാം തദ്ദേശീയമായി നിർമിച്ചതാണ്.
English Summary:
India tested new Akash missile
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.